“ഉത്സവം കഴിഞ്ഞു ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍ അവരവരുടെ കൂടാരങ്ങളിലെയ്ക ്ക് മടങ്ങി. മഞ്ഞുപെയ്യുന്ന ഈ രാവില്‍, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാള്‍ തനിച്ചാവുന്നു. പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ് ആരുമറിയാതെ ഉള്ളിലേക്കെത്തു ന്ന സുഹൃത്ത്. കുന്തിരിക്കത്തി ന്റെ ഗന്ധത്തില്‍ നിന്ന് നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ് മടങ്ങാം.” GodJesusLonelinessDanceFriendMalayalam Book:Hridayavayal | ഹൃദയവയല് Source: Hridayavayal | ഹൃദയവയല്