“എന്റെ വിളക്കു കത്തിക്കപ്പെടുക ഉണ്ടായില്ല. ഞാൻ കാത്തിരുന്നു. എന്റെ മൺവിളക്കു ചായം പുരട്ടി നിറം പിടിപ്പിച്ചു. വാസനയുളള എണ്ണ നിറച്ച് - പതുപതുത്ത തിരിയുമിട്ട് ഞാൻ കാത്തിരുന്നു. പക്ഷേ വിളക്കു കത്തിക്കപ്പെടുകയുണ്ടായില്ല. മിന്നാമിനുങ്ങുകൾ വന്നു. അവരുടെ ചൂടില്ലാത്ത വെളിച്ചത്തിൽ തിരി കത്തിയില്ല. ശ്രീകോവിലിനകത്തുകൂടി കൊളളിമീൻ വീശി. തിരിത്തലപ്പു കരിഞ്ഞു. കത്തിയില്ല. എന്റെ വിളക്കു കത്തിയ്ക്കപ്പെടുകയുണ്ടായില്ല. അവസാനം വരെയും.” DespairDepression Book:ഒരു വഴിയും കുറെ നിഴലുകളും Source: ഒരു വഴിയും കുറെ നിഴലുകളും